തിരൂരങ്ങാടി : ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ വീണു കിട്ടുന്ന സമയം ഉപയോഗിച്ച് താജ്മഹൽനിർമ്മിക്കാനുളള ഒരുക്കത്തിലാണ് തിരൂരങ്ങാടി ഈസ്റ്റിലെ മനരിക്കൽ മുസ്തഫ. ഒഴിവുവേളകൾ കരകൗശല നിർമ്മാണത്തിനാണ് മുസ്തഫ ഉപയോഗിക്കുന്നത്. മൾട്ടിവുഡ് ഉപയോഗിച്ച് മുസ്തഫയുണ്ടാക്കിയ വീടിന്റെ മാതൃക ഇതിനകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനുലഭിച്ച പ്രശംസയാണ് താജ്മഹലിലേക്ക് കടക്കാൻ പ്രചോദനമായത്. നടനായ മുസ്തഫ സഖാവിന്റെ പ്രിയസഖി എന്ന സിനിമയിലും മുഖം കാണിച്ചു. 15 വർഷത്തോളം അബുദാബിയിൽ ജോലി ചെയ്ത മുസ്തഫ ഏഴ് വർഷത്തോളമായി തിരൂരങ്ങാടിയിൽ ഒരു സ്വകാര്യകമ്പനിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഭാര്യയും അഞ്ച് മക്കളുമുണ്ട്.