എടക്കര: ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പ്രതിഷേധിച്ച്
പോത്തുകല്ലിൽ ഹൈന്ദവാചാര സംരക്ഷണ സമിതി നാമജപയാത്ര നടത്തി. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് നാമജപയാത്രയായി ഞെട്ടിക്കുളം
ശ്രീ നാരായണ ഗുരുമന്ദിരത്തിലെത്തി സംയുക്ത അയ്യപ്പ നാമജപയാത്രയായി പോത്തുകൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഉദ്ഘാടനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്. പ്രസാദ് നിർവഹിച്ചു . പത്മനാഭൻ ഭൂദാനം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ജയപ്രകാശ് ഉപ്പട സ്വാഗതം പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ യാത്രയിൽ പങ്കാളികളായി.