p
വെളളാമ്പറ്റ അയ്യപ്പക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിച്ച ശബരിമല ആചാര സംരക്ഷണ യാത്ര

 

എളങ്കൂർ: വെളളാമ്പറ്റ അയ്യപ്പക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ശബരിമല ആചാര സംരക്ഷണ യാത്ര നടത്തി. വെളളാമ്പറ്റ ക്ഷേത്രത്തിൽ നിന്നാരംഭിച്ച യാത്ര എളങ്കൂർ അങ്ങാടിയിൽ സമാപിച്ചു. പുന്നപ്പാല ശങ്കരാശ്രമത്തിലെ സ്വാമി പരമാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, മൈലൂത്ത് വാർഡംഗം വിജീഷ്, സുബ്രഹ്മണ്യൻ നമ്പൂതിരി, സാജൻ എരഞ്ഞമണ്ണ തുടങ്ങിയവർ പ്രസംഗിച്ചു