മലപ്പുറം: സമൂഹമാദ്ധ്യമങ്ങളും സൈബർ മാദ്ധ്യമങ്ങളും ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകൾ ആശയവിനിമയത്തിന് ഉപയോഗിക്കുമ്പോൾ തന്നെ തപാൽ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പോസ്റ്റ് ഫോറം നിർവ്വാഹകസമിതി യോഗം അഭിപ്രായപ്പെട്ടു.
ആധുനിക സാങ്കേതിക വിദ്യകൾ നിലവിൽ വന്ന അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ തപാലിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. ആ രാജ്യങ്ങളിലേക്ക് അയക്കുന്ന സാധാരണ തപാൽ ഉരുപ്പടികൾ പോലും യഥാസമയം എത്താറുണ്ട്. പുസ്തകങ്ങളും മാഗസിനുകളുമെല്ലാം ചുരുങ്ങിയ ചെലവിൽ വായനക്കാർക്കെത്തിക്കാൻ തപാലിനോളം പറ്റിയ മറ്റൊരു മാർഗ്ഗം ഇല്ലെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് പി.മുഹമ്മദ് ഹനീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മണമ്പൂർ രാജൻബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജി.കെ.രാംമോഹൻ, ഹാരിസ് ആമിയൻ, വി.എം. പ്രദീപ്, ടി. വാസുദേവൻ, എൻ.ബി.സതീദേവി, വി.എം.പ്രദീപ്, ടി.വാസുദേവൻ എന്നിവർ സംസാരിച്ചു. വിജയൻ പി. പകരത്ത് സ്വാഗതവും വി.എം.രാമനുണ്ണി നന്ദിയും പറഞ്ഞു.