news

മലപ്പുറം: ജില്ലയിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ 234 പോക്സോ കേസുകളുണ്ടായി. കഴിഞ്ഞ വർഷം ആകെ 219 കേസുകളായിരുന്നു. കേസുകളിൽ ഭൂരിഭാഗവും ലൈംഗിക പീഡനം സംബന്ധിച്ചവയാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളടക്കം ഇരകളായി. ആൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിലും വർദ്ധനവുണ്ട്. മിക്ക കേസുകളിലും ബന്ധുക്കളും അടുത്തറിയാവുന്നവരുമാണ് പ്രതികൾ. ഒരുമാസം ശരാശരി 25 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിലവിൽ പോക്സോ കേസുകളുടെ എണ്ണത്തിൽ തിരുവനന്തപുരം കഴിഞ്ഞാൽ രണ്ടാമത് ജില്ലയാണ്. തിരുവനന്തപുരത്ത് 274 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് ആകെ 2,031 കേസുകളുണ്ട്. പോക്സോ നിയമം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും ജില്ലയിലാണ്.

കഴിഞ്ഞ തവണ നാലിൽ
കഴിഞ്ഞ വർഷം ജില്ലയിൽ 219 പോസ്കോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ സംസ്ഥാനത്ത് നാലാമതായിരുന്നു. അതേസമയം ഈ വർഷം ആഗസ്റ്റ് വരെ മാത്രം 234 കേസുകളുണ്ടായി. 2016ൽ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ജില്ലയായിരുന്നു ഒന്നാമത്. സംസ്ഥാനത്ത് ആകെ 2,122 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 244ഉും മലപ്പുറത്തായിരുന്നു.

പോക്സോ നിയമം നടപ്പാക്കിയ ശേഷമുള്ള ജില്ലയിലെ കേസുകൾ
വർഷം കേസ് സംസ്ഥാനത്താകെ
2018 234(ആഗസ്റ്റ് വരെ) 459
2017 219 2,697
2016 2442 122
2015 182 1,583
2014 117 1,402
2013 90 1,016
2012 12 77


മാസം തിരിച്ചുള്ള കണക്ക്

ജനുവരി - 25
ഫെബ്രുവരി - 21
മാർച്ച് - 29
ഏപ്രിൽ - 23
മേയ് - 33
ജൂൺ - 28
ജൂലായ് - 43
ആഗസ്റ്റ് - 32

ആകെ - 234

'പോസ്കോ നിയമം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധമുണ്ട്. ഇതിന്റെ ഭാഗമായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കൂടിയിട്ടുണ്ട്.'
ചൈൽഡ് ലൈൻ അധികൃതർ