cre
ക്വാറിയിൽ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പിടികൂടിയപ്പോൾ

പെരിന്തൽമണ്ണ: മങ്കട കടന്നമണ്ണയിലെ തണ്ണിക്കുഴിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറിയിൽ മങ്കട പൊലീസ് റെയ്ഡ് നടത്തി. ക്വാറിയിൽ നിന്നും സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്ക്, ഫ്യൂസ് വയർ, ഡിറ്റനേറ്റർ , പാറ പൊട്ടിക്കാനുപയോഗിച്ചിരുന്ന കമ്പ്രസർ, ഹിറ്റാച്ചി, ടിപ്പർ ലോറി എന്നിവ പിടിച്ചെടുത്തു. എസ്.ഐമാരായ കെ.സതീഷ്, അസീസ് കരിഞ്ചാപാടി, അഡി.എസ്.ഐ.സുരേന്ദ്രൻ, സി.പി.ഒമാരായ നസീർ, എം.ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.