sa
എസ്.എ.പുതിയവളപ്പിൽ അനുസ്മരണം സംസ്ഥാന കൗൺസിൽ അംഗം കെ.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു.

താനൂർ: ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി സഘടിപ്പിച്ച ഐ.എൻ.എൽ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന എസ്.എ. പുതിയവളപ്പിൽ അനുസ്മരണം സംസ്ഥാന കൗൺസിൽ അംഗം കെ.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സി.കെ.നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി.മുഹമ്മദ് ഷരീഫ്, വി.പി.ബാബു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ഖാലിദ് മഞ്ചേരി, അസീസ് താനൂർ, ഹംസു മേപ്പുറത്ത്,മുജീബ് ഹസ്സൻ,റഷീദ് താനൂർ എന്നിവർ സംസാരിച്ചു.