kottumala
ബോധവൽക്കരണ ക്ലാസ് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ കൃഷ്ണൻ കോട്ടുമല ഉൽഘാടനം ചെയ്യുന്നു

തിരൂരങ്ങാടി: പ്രളയാനന്തര അവസ്ഥാവിശേഷം ആസ്പദമാക്കി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. തിരൂരങ്ങാടി തൃക്കുളം ഗവ: വെൽഫെയർ യു.പി സ്‌കൂളിൽ കേരള പൊതുജനാരോഗ്യ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെഡ്‌ക്രോസ് മലപ്പുറം ജില്ലാ ബ്രാഞ്ച് സെക്രട്ടറി കെ.എം.കെ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഡോ: നീതുകൃഷ്ണ ക്ളാസെടുത്തു. റെഡ് ക്രോസ് തിരൂരങ്ങാടി താലൂക്ക് കോഓർഡിനേറ്റർ ടി.ജോൺ സുകുമാർ, എം.പി ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. റെഡ് ക്രോസ് വാളന്റിയർമാരായ എം.ബി രാധാകൃഷ്ണൻ, വിനോദ് പള്ളിക്കര, എം.ബി ഷൈജു, സി.പ്രദീപ് കുമാർ, കെ.കെ നാരായണൻ കുട്ടി, സി.പി അറമുഖൻ, അയനിക്കാട്ട് മുരളി, പി.കെ അജിത്ത് കുമാർ, ശുഹൈബ് ചീർപ്പിങ്ങൽ, സി.പി ബേബി, പട്ടാളത്തിൽ ഭാസ്‌ക്കരൻ, വി.കെ ബിന്ദു, കെ.ടി ദേവയാനി, പി.ശ്രീമതി, പി.മോഹൻദാസ്, പട്ടാളത്തിൽ അയ്യപ്പൻ, പി.വി സുജീഷ് എന്നിവർ നേതൃത്വംനൽകി.