pc
മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ചും ധർണയും എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം: റഫേൽ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം കുറ്റസമ്മതമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് പറഞ്ഞു. റഫേൽ അഴിമതിക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കും വരെ കോൺഗ്രസ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൊതുഖജനാവിൽ നിന്ന് കോടികൾ കൊള്ളയടിക്കാൻ പ്രധാനമന്ത്രി തന്നെ കൂട്ടുനിൽക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശ് പറഞ്ഞു. ദൂരദർശൻ കേന്ദ്രത്തിലേക്ക് നടത്തിയ ധർണ്ണയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറിമാരായ കെ പി അബ്ദുൽമജീദ്, പി.ടി അജയ്‌മോഹൻ, വി.എ കരീം, ഇ. മുഹമ്മദ് കുഞ്ഞി, അസീസ് ചീരാൻതൊടി, അജീഷ് എടാലത്ത് എന്നിവർ സംസാരിച്ചു.