muha
കുരുക്കുത്തി മുഹമ്മദ്

മഞ്ചേരി: വ്യാപാരിയെ വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ സായിന്‍ എന്റര്‍പ്രൈസസ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗവുമായ കിഴക്കേതല കുരുക്കുത്തി മുഹമ്മദ് (കുഞ്ഞാന്‍-62) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കടയടച്ചു വീട്ടിലെത്തിയ മുഹമ്മദ് കിടപ്പുമുറിയുടെ വാതിലടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ: ലൈല കൊരമ്പയില്‍. മക്കള്‍: നിയാസ് (ഷാര്‍ജ), ഇസ്മായില്‍ (ഒമാന്‍), ഹാഫിസ് (മുംബൈ). മഞ്ചേരി അഡീഷണല്‍ എസ്‌.ഐ നസ്‌റുദ്ദീന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.