പെരിന്തൽമണ്ണ: ഈവർഷത്തെ ചെറുകാട് സ്മാരക ശക്തി അവാർഡ് ഒ.പി. സുരേഷിന്റെ 'താജ്മഹൽ' എന്ന കവിത സമാഹാരത്തിന് സമ്മാനിക്കും. 114 രചനകളിൽ നിന്നാണ് അപ്രകാശിത കാവ്യസമാഹാരം തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. സി.പി. ചിത്രഭാനു, എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ. മലപ്പുറം ചീക്കോട് സ്വദേശിയാണ് സുരേഷ്. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരാണ്.
'പലകാലങ്ങളിൽ ഒരുപൂവ്, വെറുതെയിരിക്കുവിൻ, ഏകാകികളുടെ ആൾകൂട്ടം' എന്നിവമറ്റ് കൃതികൾ. ഭാര്യ: എം.പി. ബീന, മക്കൾ: താഷി, താന്യ.
ഒക്ടോബർ 27ന് തൃപ്പുണിത്തുറയിൽ നടത്തുന്ന ചെറുകാട് അനുസ്മരണ
സമ്മേളനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് 25000 രൂപയും
പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും. വാർത്താസമ്മേളനത്തിൽട്രസ്റ്റ് ഭാരവാഹികളായ സി. വാസുദേവൻ, കെ.പി. രമണൻ, കെ. മൊയ്തുട്ടി,വേണുപാലൂർ, എം.കെ. ശ്രീധരൻ എന്നിവർ സംബന്ധിച്ചു.