പരപ്പനങ്ങാടി :സ്ത്രീ പ്രവേശന വിവാദം കൊടുമ്പിരിക്കൊള്ളുമ്പോൾ നൃത്തത്തിലൂടെ അയ്യപ്പചരിതം ആവിഷ്കരിച്ചു നേട് കൈയടി നേടുകയാണ് അശ്വതി മേനോനും സംഘവും .
നവരാത്രി ആഘോഷത്തോടനുബന്ധിച്ചു നെടുവ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ആണ് നൃത്താവിഷ്കാരം അരങ്ങേറിയത്. മുക്കാൽ മണിക്കൂറുകൊണ്ടാണ് അയ്യപ്പജനനം മുതലുളള ചരിത്രം നൃത്തത്തിലേക്കാവാഹിച്ചത്.
പ്രശസ്ത നർത്തകനായ ഷൈജു ചെണ്ടപ്രായയുടെ ശിക്ഷണത്തിലാണ് നൃത്തം അവതരിപ്പിച്ചത് . അശ്വതി മേനോനെ കൂടാതെ പാർവതി ശങ്കർ , സുനിത മനോജ് ,അഞ്ജന സായി രമേശ് , മാളവിക മനോജ് , ഗോപിക മേനോൻ, നന്ദന, പി.ടി. സ്മൃത എന്നിവരടങ്ങിയ സംഘമാണ് നൃത്തം അവതരിപ്പിച്ചത് .