പെരിന്തൽമണ്ണ
ആശുപത്രിയിൽ ഒഴിവുകൾ
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ആറുമാസത്തേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നഴ്സിംഗിന് ബി.എസ്.സി നഴ്സിംഗ്/ജി.എൻ.എമ്മും ഡാറ്റാ എൻട്രിക്ക് പ്ലസ്ടുവും എം.എസ് ഓഫീസുമാണ് യോഗ്യത.
താൽപ്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 27ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി ആശുപത്രി ഓഫീസിൽ എത്തണം. പെരിന്തൽമണ്ണ താലൂക്കിലുള്ളവർക്ക് മുൻഗണന.
ഗതാഗത
നിയന്ത്രണം
തിരൂർ: മലപ്പുറം റോഡിൽ പയ്യനങ്ങാടി ജംഗ്ഷനിൽ റോഡ് പണി നടക്കുന്നതിനാൽ വാഹന ഗതാഗതത്തിന് ഇന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തി.
മലപ്പുറം ഭാഗത്തുനിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന റൂട്ട് ബസ്സ് ഒഴികെയുളള വാഹനങ്ങൾ വൈലത്തൂർ വട്ടത്താണി വഴിയും വൈലത്തൂർ ഭാഗത്തുനിന്നും ചെമ്പ്ര ഭാഗത്തുനിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ ശ്രമദാനം പഴംകുളങ്ങര റോഡുവഴിയും തിരിഞ്ഞു പോകണം. ഭാര വാഹനങ്ങൾ പയ്യനങ്ങാടി ജംഗ്ഷനിൽ പ്രവേശിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.
റേഷൻ വിതരണം
പൊന്നാനി: താലൂക്കിലെ സബ്സിഡി രഹിത പൊതുവിഭാഗം കാർഡുടമകൾക്ക് (വെള്ള കാർഡ്) ഈ മാസം 4 കി.ഗ്രാം അരി, ഗോതമ്പ് എന്നിവ ലഭ്യതയനുസരിച്ച് ക്രമപ്രകാരം 9.90 രൂപ നിരക്കിലും 7.70 രൂപ നിരക്കിലും ലഭിക്കും. പുറമെ കാർഡ് ഒന്നിന് അഞ്ച് കിലോഗ്രാം അരി കിലോഗ്രാം ഒരു രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം (സബ്സിഡി) കാർഡ് ഉടമകൾക്ക് (നീല കാർഡ്) നിലവിലുള്ള റേഷൻ വിഹിതത്തിന് പുറമെ കാർഡ് ഒന്നിന് അഞ്ച് കിലോഗ്രാം അരി ഒരു രൂപ നിരക്കിൽ ലഭിക്കും. ഏ.ഏ.വൈ കാർഡുകൾക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും ലഭിക്കും. പ്രയോറിറ്റി വിഭാഗത്തിലെ കാർഡ് ഉടമകൾക്ക് റേഷൻ കാർഡിലെ ഒരാൾക്ക് നാല് കിലോഗ്രാം അരി, ഒരു കിലോ ഗോതമ്പ് എന്ന ക്രമത്തിൽ ലഭിക്കും. വൈദ്യുതീകരിക്കാത്ത കാർഡുകൾക്ക് നാല് ലിറ്റർ മണ്ണെണ്ണ ലഭിക്കും. റേഷൻ വിതരണം സംബന്ധിച്ച പരാതികൾ 9188527393, 9188527801, 9188527800, 9188527802 എന്നീ നമ്പറുകളിൽ അറിയിക്കാം.
ഒഴിവ്
പെരിന്തൽമണ്ണ: പി.ടി.എം ഗവ. കോളേജിൽ കെമിസ്ട്രി, ഫിസിക്സ് അതിഥി അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.എസ്.സി കെമിസ്ട്രി, നെറ്റ്, എം.എസ്.സി ഫിസിക്സ്, നെറ്റ് യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഫിസിക്സ് ഒക്ടോബർ 22, കെമിസ്ട്രി ഒക്ടോബർ 24) രാവിലെ 10.30ന് കോളേജിലെത്തണം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും.
എൻറോൾമെന്റ്
മലപ്പുറം: സിഗ്നൽ കോർപ്പ്സിലെ ജവാന്മാർ, വിമുക്തഭടന്മാർ, സേവനത്തിലിരിക്കെ മരിച്ച ജവാന്മാർ എന്നിവരുടെ മക്കൾക്കും അവരുടെ ആശ്രിതർക്കും യൂണിറ്റ് ഹെഡ്ക്വാർട്ടേഴ്സ്സ് ക്വാട്ടയിൽ സൈന്യത്തിൽ ചേരാൻ അവസരം.
ഗോവ ഹെഡ്ക്വാട്ടർ രണ്ട് സിഗ്നൽ ട്രെയ്നിംഗ് സെന്ററിൽ ഡിസംബർ 12 ന് റിക്രൂട്ട്മെന്റ് തുടങ്ങും. ഫോൺ 0832 2226246 , 47, 48, 49 ( എക്സ്റ്റൻഷൻ നമ്പർ: 6520 )