bapputty-musliyar
ബാപ്പുട്ടി മുസ്ലിയാർ

വേങ്ങര: പറപ്പൂർ വട്ടപ്പറമ്പിലെ ചോലക്കലകത്ത് മുഹമ്മദ് മുസ്ലിയാർ എന്ന സി.എച്ച്.ബാപ്പുട്ടി മുസ്ലിയാർ (68) നിര്യാതനായി. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന മർഹും സി.എച്ച്.കുഞ്ഞീൻ മുസ്ലിയാരുടെ മകനും പറപ്പൂർ സബീലുൽ ഹിദായ കോളേജ് ട്രസ്റ്റിയുമാണ്. വടക്കുമുറി, ചോലക്കുണ്ട് മഹല്ലുകളുടെ ഖാസിയായിരുന്നു. ഭാര്യ: ഓടക്കൽ ആയിഷുബീവി. മക്കൾ: മുഹമ്മദ് കുഞ്ഞീൻ ഹുദവി, സാലിഹ് ഹുദവി, റഹ്മത്ത്, നുസ്രത്ത്. മരുമക്കൾ: സലാം ഹുദവി (ചെമ്മാട്), ഉബൈദ് അൻവരി (നെല്ലായ), നൂറുൽ ബിഷ്റിയ.