കുറ്റിപ്പുറം: ഭാരതപ്പുഴയിൽ വീണ്ടും കന്നുകാലികളെ മേയ്ക്കാൻ വിടുന്നത് പതിവാകുന്നു. പ്രളയ ദുരന്ത സമയത്ത് വെളളം പൊങ്ങി നാൽക്കാലികൾ പുഴയുടെ നടുവിലെ തുരുത്തിൽ കുടുങ്ങിയ സംഭവമുണ്ടായിരുന്നു. പ്രത്യേക രക്ഷാസേന ജില്ലയിലെത്തിയാണ് ഇവയെ രക്ഷിച്ചത്. ഈ സംഭവത്തിന് ശേഷം ഇപ്പോൾ വീണ്ടുംനാൽക്കാലികളെ മേയ്ക്കാൻ വിടുന്നത് പതിവായിട്ടുണ്ട്. വീണ്ടും മഴ പെയ്യുന്നസാഹചര്യത്തിൽ ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുന്നു. ഇത്തരത്തിൽ മേയാൻ വിടുന്ന കാലികളെ പിടിച്ചുകെട്ടണമെന്നാണ് ആവശ്യം