മഞ്ചേരി: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ മഞ്ചേരിയിൽ ബഹുജന നാമജപയാത്ര നടന്നു. ശബരിമല അയ്യപ്പ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു നാമജപയാത്ര. സ്ത്രീകളടക്കമുള്ളവർ യാത്രയിൽ പങ്കെടുത്തു. മഞ്ചേരി അമൃതാനന്ദമയി മഠം അധിപ വരദാമൃത ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സി വി നമ്പൂതിരി, ഡോ. സി.വി. സത്യനാഥൻ, ടി.പി. വിജയകുമാർ, എ. വിനോദ് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ പി.ജി. ഉപേന്ദ്രൻ, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് വി.പി. ഉണ്ണിക്കൃഷ്ണൻ, വിളക്കാട്ട് വാസുദേവൻ നമ്പൂതിരി, കെ. മോഹൻദാസ്, പി സുബ്രഹ്മണ്യൻ, ആർ.എസ് രാമലിംഗം, കെ.ശങ്കരൻകുട്ടി, കെ.ടി ശ്രീജിൻ, ഒ.കെ. പരമേശ്വരൻ, പി പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു.