street
പരിയാപുരം ഇയ്യാലിൽ ജോണിക്കുട്ടിയുടെ നാല് ആടുകളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്ന നിലയിൽ

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്ത് തെരുവുനായ്ക്കൾ കടിച്ചു കൊന്നത് ഏഴ് ആടുകളെ. ഇയ്യാലിൽ ജോണിക്കുട്ടിയുടെ വീട്ടിലെ കൂട് തകർത്ത് രണ്ട് ആടുകളേയും രണ്ടു കുത്തുങ്ങളെയും കടിച്ചു കൊന്നു. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പുതുപ്പറമ്പിൽ ജോഷിയുടെ രണ്ട് ആടുകളും വാലോലിക്കൽ ഷാൽബിയുടെ ഒരു ആടും കുറച്ചുനാൾ മുൻപ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നാടിന്റെ പല ഭാഗത്തും വളർത്തുമൃഗങ്ങൾക്കു നേരെയുള്ള ആക്രമണം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കാര്യങ്ങൾ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയൊന്നുമായില്ല.

ചീരട്ടാമലയിലും മാലാപറമ്പിലുമെല്ലാം ലോഡുകണക്കിനു അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും തെരുവുനായ്ക്കളുടെ ശല്യം വർദ്ധിക്കാൻ കാരണമായി. നാട്ടുകാരുടെയും കർഷകരുടെയും ഭീതി അകറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.