തിരൂർ: ആചാര്യന്റെ മുന്നിലിരിക്കമ്പോൾ ചിണുങ്ങൽ. നാവിൻ തുമ്പിൽ ഹരിശ്രീ കുറിച്ചപ്പോൾ ശുണ്ഡി. ഇളം വിരൽ കൊണ്ട് തളികയിൽ എഴുതിക്കുമ്പോൾ കുശുമ്പ്. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ഭാഷയുടെ തറവാട്ടുമുറ്റത്തെത്തിയ കുരുന്നുകളുടെ മുഖത്ത് വിരിഞ്ഞത് അറിവിന്റെ പൊന്നക്ഷരം നുകർന്ന ഭാവഭേദങ്ങൾ. വിദ്യാരംഭ നാളിൽ തുഞ്ചന്റെ മണ്ണിൽ ആദ്യാക്ഷരം നുകരാനെത്തിയത് ആയിരക്കണക്കിന് കുരുന്നുകളാണ്. തുഞ്ചൻ സ്മാരക മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരും സരസ്വതി മണ്ഡപത്തിൽ പ്രമുഖ സാഹിത്യകാരൻമാരും കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച്
അറിവിന്റെ ആദ്യാക്ഷരം നുകരാൻ അക്ഷരതറവാട്ടിൽ ആയിരക്കണക്കിന് കുരുന്നുകളാണ് എത്തിയത്. പുലർച്ചെ നാലൂ മണിയോടെ വിദ്യാരംഭചടങ്ങുകൾക്ക് ആചാര്യന്റെ മണ്ണിൽ തുടക്കമായി. തുഞ്ചൻ സ്മാരകാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായാണ് എഴുത്തിനിരത്തൽ നടന്നത്. തുഞ്ചൻ ഓഡിറ്റോറിയത്തിൽ എം.ടി വാസദേവൻ നായരും കുട്ടികൾക്ക് ഹരീശ്രീ കുറിച്ചു'
തുഞ്ചൻ സ്മാരക മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശ്ശാൻമാരായ വഴുതക്കാട് മുരളീധരൻ, പി.സി സത്യനാരായണൻ, പ്രഭേശ് കുമാർ എന്നിവരും സരസ്വതി മണ്ഡപത്തിൽ സാഹിത്യകാരന്മാരായ കെ.പി രാമനുണ്ണി, കാനേഷ് പൂനൂര്, ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു, പി.കെ ഗോപി, കെ ജി രഘുനാഥ്, കെ പി സുധീര, ഗിരിജ പി പാതേക്കര, ശ്രീജിത്ത് പെരുന്തച്ചൻ, ഡോ. ആനന്ദ് കാവാലം, ഐസക് ഈപ്പൻ , എസ് വെങ്കിടാചലം, ജി. രാംമോഹൻ എന്നിവർ കുട്ടികളെ എഴുത്തിനുരുത്തി. പുലർച്ചെ നാലരയോടെ ആരംഭിച്ച ചടങ്ങ് ഉച്ചയോടെയാണ് സമാപിച്ചത്. തിരക്ക് കണക്കിലെടുത്ത് സംഘാടകർ കൂടുതൽ സൗകര്യങ്ങളൊരുക്കിയിരുന്നു.