പാണ്ടിക്കാട്: പാണ്ടിക്കാട്ട് സംസ്ഥാനപാതയിൽ വലിയ കുഴികളും കിടങ്ങുകളും നിറഞ്ഞ് ഗതാഗതം ദുസ്സഹമായി. പാണ്ടിക്കാട് കക്കുളം ഹൈസ്‌കൂൾപടി മുതൽ കിഴക്കേ പാണ്ടിക്കാട് വരെയാണ് മഴയിൽ വൻഗർത്തങ്ങൾ രൂപപ്പെട്ടത്. കക്കുളം ക്ഷേത്രപ്പടിയിലാണ് റോഡ് പാടെ തകർന്നത്. കഴിഞ്ഞ ദിവസം ഇവിടെ വാഹനങ്ങൾ കുഴിയിൽ വീണ് മൂന്ന് അപകടങ്ങളുണ്ടായി. പ്രളയത്തിനു ശേഷം റോഡുകളിലെ കുഴികൾ ഉടൻ അടയ്ക്കുമെന്ന മന്ത്രിയുടെ വാഗ്ദാനങ്ങൾ ഇവിടെ ഫലം കണ്ടില്ല, ഈ ഭാഗങ്ങളിൽ ക്വാറി വേസ്റ്റിട്ട് താൽക്കാലികമായി കുഴി അടയ്ക്കാൻ പോലും ബന്ധപ്പെട്ടവർ കനിയുന്നില്ല