prathi
സലീം

പെരിന്തൽമണ്ണ: മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഒമ്പതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങി നടന്നിരുന്ന പാലക്കാട് മുണ്ടൂർ സ്വദേശി അരക്കാട്ടു പറമ്പിൽ
സലീം എന്ന ഉണ്ണികൃഷ്ണനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂർ ചെമ്മലശ്ശേരി സ്വദേശിനിയിൽ നിന്നും 10 പവൻ സ്വർണവും 75,000 രൂപയും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.