നിലമ്പൂർ: അമരമ്പലം പഞ്ചായത്ത് പ്രസിഡന്റായി സി.പി.എം സ്വതന്ത്ര അംഗം മുനീഷ കടവത്തിനെ തിരഞ്ഞെടുത്തു. ഇതോടെ പഞ്ചായത്തിൽ 18 വർഷത്തോളമായി തുടരുന്ന യു.ഡി.എഫ് ഭരണം അവസാനിച്ചു. പ്രസിഡന്റായിരുന്ന യു.ഡി.എഫിലെ സി.സുജാതയ്ക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്റിനായുളള തിരഞ്ഞെടുപ്പ്. പഞ്ചായത്തിൽ കോൺഗ്രസിന് ഒമ്പതും മുസ്ലിംലീഗിന് ഒന്നും ഉൾപ്പെടെ യു.ഡി.എഫിന് പത്തും സി.പി.എമ്മിന് ഒമ്പതും സീറ്റുകളാണുണ്ടായിരുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു സി. സുജാത പ്രസിഡന്റായിരുന്നത്. വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദിനായിരുന്നു താത്കാലികച്ചുമതല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വണ്ടൂർ എ.ഇ.ഒ. പി.ഉണ്ണിക്കൃഷ്ണൻ ആയിരുന്നു വരണാധികാരി.
മറിച്ചിട്ടത്
മലക്കം മറച്ചിൽ
ഇതിനിടെ ഭരണത്തിൽ അർഹമായ പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപിച്ച് രണ്ടാംവാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന കോൺഗ്രസിലെ അനിതാരാജുവിന്റെ രാജിയോടെ ഇരുമുന്നണികൾക്കും ഒമ്പതുവീതം അംഗങ്ങളായി.
19ാം വാർഡംഗം കോൺഗ്രസിലെ ടി.പി. ഹംസ പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന് എട്ടംഗങ്ങളായി ചുരുങ്ങി.