മലപ്പുറം: വഴിയോര കച്ചവട നിയമം ഉടൻ നടപ്പിലാക്കണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വഴിയോരത്ത് നിന്ന് വഴിയാധാരമാക്കരുതെന്നാവശ്യപ്പെട്ട് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇബ്രാഹീം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ചു. ജബീന ഇർഷാദ് മുഖ്യ പ്രഭാഷാണം നടത്തി. സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട, സംസ്ഥാന സെക്രട്ടറി തസ്ലിം മമ്പാട്, ആരിഫ് ചുണ്ടയിൽ, മുഹമ്മദ് പൊന്നാനി, സി.കെ. അഹമ്മദ് അനീസ്, റഷീദ ഖാജ, അഷ്റഫ് വൈലത്തൂർ, മൂസ ചൂനൂർ, അബ്ദുൽ ഖയ്യൂം കോഴിക്കോട്,സക്കീർ ഹുസൈൻ കണ്ണൂർ, ഫസൽ തിരൂർക്കാട്, നാസർ പൊന്നാനി, സലാം അങ്ങാടിപ്പുറം, അനീസ് എടയൂർ, അൻവർ നൻമിനി, ഹബീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ്, ജംഷീർ വാറങ്കോടൻ, മരയ്ക്കാർ പാണക്കാട്, ഇബ്രാഹീം കുട്ടി മാറഞ്ചേരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.