താനൂർ: തിരൂർ പയ്യനങ്ങാടിയിൽവെച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒഴൂർ പുൽപ്പറമ്പ് സ്വദേശി കാഞ്ഞിരത്തിങ്കൽ രാജേന്ദ്രൻ (23) മരിച്ചു. ചൊവ്വാഴ്ച്ച രാത്രി 11 മണിക്കാണ് സംഭവം. അച്ഛൻ: കാർത്തികേയൻ. അമ്മ: ഗിരിജ. സഹോദരങ്ങൾ: അജിത, ലിജിത. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.