gopalan
പി.എം.ഗോപാലൻ

വളാഞ്ചേരി : സി.പി.എം ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി അംഗം വലിയകുന്ന് സുർജിത് വിഹാറിൽ പി.എം.ഗോപാലൻ (70) നിര്യാതനായി. ഇരിമ്പിളിയം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പട്ടികജാതി ക്ഷേമസമിതി പഞ്ചായത്ത് ട്രഷറർ, ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. റിട്ട. പി.ഡബ്ളിയു.ഡി എഞ്ചിനീയർ ആണ്. ഭാര്യ: കെ.പി.ചന്ദ്രിക (റിട്ട. ഹെഡ്മിസ്ട്രസ്, എ.എം.യു.പി.എസ്, ഇരിമ്പിളിയം). മക്കൾ: സുർജിത് (എഞ്ചിനീയർ, ഇറിഗേഷൻ വകുപ്പ്, വയനാട്), ശ്രീജിത്ത് (സിവിൽ എഞ്ചിനീയർ). മരുമക്കൾ: സമിത (എഞ്ചിനീയർ, എടയൂർ ഗ്രാമ പഞ്ചായത്ത്), ലയ (എഞ്ചിനിയർ, മൂർക്കനാട് ഗ്രാമ പഞ്ചായത്ത്). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, വിജയൻ, ഗോപി, സുഭദ്ര, ദേവകി, പങ്കജം.