ll
പൊന്നാനി താലൂക്ക് വ്യവസായ നിക്ഷേപ സംഗമം നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ൻ ഉദ്ഘാടനം ചെയ്യുന്നു

പൊന്നാനി: സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയം വ്യവസായികളെ എല്ലാ ചുവപ്പുനാടകളിൽ നിന്നും മോചിപ്പിക്കുമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ റൗബ റസിഡൻസിയിൽ നടന്ന പൊന്നാനി താലൂക് തല വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. 150ഓളം ആളുകൾ പങ്കെടുത്ത നിക്ഷേപക സംഗമത്തിൽ തൃശൂർ ഉപജില്ല വ്യവസായ ഓഫീസർ പ്രണബ്, റിട്ട. ചരക്ക് സേവന നികുതി ഓഫീസർ ബാബു യൂസഫലി, വിജയ ബാങ്ക് മാനേജർ ശ്രീജിത്ത് എന്നിവർ ക്ലാസെടുത്തു. വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് മോഡറേറ്ററായി. .ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വ്യവസായ ഓഫീസർ പി.സ്മിത, പൊന്നാനി കയർ പ്രൊജക്ട് ഓഫീസർ എ. അബ്ദുറഹ്മാൻ, വ്യവസായ വികസന ഓഫീസർ മുഹമ്മദ് ഫവാസ് തുടങ്ങിയവർ സംസാരിച്ചു.