l
.

മലപ്പുറം: ഗവ. കോളേജിന് പുതുതായി നിർമ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെയും എം.എസ്.സി ഫിസിക്‌സ്, എം.എ ഹിസ്റ്ററി കോഴ്‌സുകളുടെയും ഇസ്‌ലാമിക് ഹിസ്റ്ററി ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം 29ന് രാവിലെ 11.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ലൈബ്രറി കെട്ടിടവും പി.ജി കോഴ്‌സുകളും മന്ത്രി ഡോ.കെ.ടി.ജലീലും റിസർച്ച് സെന്റർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീറും ഉദ്ഘാടനം ചെയ്യും. പി.ഉബൈദുളള എം.എൽ.എ അദ്ധ്യക്ഷനാവും. കോളേജ് ലൈബ്രറിയിൽ അരലക്ഷത്തിലേറെ പുസ്തകങ്ങളുണ്ട്. അപൂർവ്വ പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും ഡിജിറ്റൽ ലൈബ്രറി സംവിധാനവും ഒരുക്കിയതായി പ്രിൻസിപ്പൽ ഡോ.കെ.മായ, ഡോ.എസ്.സഞ്ജയകുമാർ, പ്രൊഫ.മൊയ്തീൻകുട്ടി തോട്ടശ്ശേരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.