മലപ്പുറം: ചേളാരിയിലെ ഐ.ഒ.സി പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നാളെ വൈകിട്ട് നാലിന് ഐ.ഒ.സി പരിസരത്ത് യുവജന ചർച്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലാന്റിന്റെ സുരക്ഷ സംബന്ധിച്ച ഉദ്യോഗസ്ഥരുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ഒരു ഡ്രൈവർ മാത്രമുള്ള എൽ.പി.ജി ടാങ്കർ ലോറികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർ ഐ.ഒ.സി അധികൃതരെ അറിയിച്ചിട്ടും കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള 21 ടാങ്കറുകളെ സമരസമിതി പിടികൂടി. മംഗലാപുരത്ത് നിന്ന് ചേളാരിയിൽ ഗ്യാസെത്തിച്ച ശേഷം ഇവിടെ നിന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് ഗ്യാസ് കൊണ്ടുപോവുന്നത് അവസാനിപ്പിക്കണം. മംഗലാപുരത്ത് നിന്ന് നേരിട്ട് തന്നെ ഇവിങ്ങളിലേക്ക് ഗ്യാസ് എത്തിക്കാമെങ്കിലും നാമക്കലിലെ ലോറി ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അധികൃതർ ഇതിന് തയ്യാറാവാത്തതെന്ന് ഭാരവാഹികളായ പി.എം. മുഹമ്മദലി ബാബു, ടി. അബ്ബാസ്,എം. റിയാസ്, എം. റഷീദ് മൗലവി എന്നിവർആവശ്യപ്പെട്ടു.
ടാങ്കറുകൾ
തടഞ്ഞു
തേഞ്ഞിപ്പാലം: വാതക ടാങ്കർ ലോറികളിൽ ഒന്നിലധികം ഡ്രൈവർമാർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ലംഘിച്ച് നിരത്തിൽ ഓടിയ ടാങ്കർ ലോറികൾ രണ്ടാമത്തെ ദിവസവും ജനകീയ സമരസമിതിയുടെ നേത്യത്വത്തിൽ പിടികൂടി. പത്തോളം ലോറികളാണ് ചേളാരിയിൽ തടഞ്ഞത്.