മലപ്പുറം : ഭൂമിയുടെ അപ്രായോഗിക ന്യായവില നിർണ്ണയ ഉത്തരവിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് മാർച്ച് നടത്തി. ജീവനക്കാർക്ക് അധികജോലി ഭാരം അടിച്ചേൽപ്പിക്കുന്ന തരത്തിൽ ലാന്റ് റവന്യു കമ്മീഷണർ ഇറക്കിയ ഉത്തരവിനെതിരെയായിരു ന്നു പ്രതിഷേധം.സംസ്ഥാന ട്രഷറർ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി ജാഫർ സ്വാഗതവും, സി. വിഷ്ണുദാസ് നന്ദിയും പറഞ്ഞു. ശിവദാസ് പിലാപറമ്പിൽ, എം.പിസോമശേഖരൻ, കെ.ഗോപാലകൃഷ്ണൻ, വൈ. ഷാജി, സുനിൽ കാരക്കോട്, എ.കെ പ്രവീൺ, എ.പി അബ്ബാസ്, കെ. ജയനാരായണൻ, എൻ.മോഹൻദാസ്, കെ. അബ്ദുൾ ഷുക്കൂർ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് ബി. റാണി, കെ. ഷബീറലി, ടി. ഹബീബ് റഹ്മാൻ, വി.എസ് പ്രമോദ്, ആശ ആനന്ദ്, കെ.എം.ഗോവിന്ദൻ നമ്പൂതിരി, പി. ഹരിഹരൻ, കെ.കെ നസീമ,മോഹനൻ പടിഞ്ഞാറ്റുമുറി,തോമസ്ജോസഫ്, ജയപ്രകാശ്, കെ. ഷൈലജ എന്നിവർനേതൃത്വം നൽകി.