നിലമ്പൂർ: ഇൻവെർട്ടർ ബാറ്ററി തകരാറു മൂലം വൈദ്യുതിയില്ലാത്ത സമയത്ത് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഓഫീസ് പ്രവർത്തനങ്ങൾ തടസപ്പെടുന്നതിന് എം.എൽ.എ ഇടപെട്ട് പരിഹാരമുണ്ടാക്കി. 47,000 രൂപയുടെ നാല് പുതിയ ഇൻവെർട്ടർ ബാറ്ററികൾ എം.എൽ.എ സ്റ്റേഷന് അനുവദിച്ചു . രക്ഷിതാക്കളുടെ പേരിലുള്ള പി.വി. ഷൗക്കത്തലി- മറിയുമ്മ ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് ബാറ്ററി നൽകിയത്. വൈദ്യുതിയില്ലാത്ത സമയങ്ങളിൽ കമ്പ്യൂട്ടർ, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവ ഇൻവെർട്ടർ ഉപയോഗിച്ച് നടത്താനാവും. ഓഫീസിൽ നടന്ന വിതരണോദ്ഘാടനം പി.വി. അൻവർ എം.എൽ.എ നിർവഹിച്ചു. സി.ഐ കെ.എം. ബിജു , കൗൺസിലർ അരുമ ജയകൃഷ്ണൻ, ഇ. പത്മാക്ഷൻ എന്നിവർ പ്രസംഗിച്ചു.