താനൂർ: പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്ധ്യവയസ്കനെ താനൂർ പൊലീസ് അറസ്റ്റു ചെയ്തു.
ഒഴൂർ വെട്ടുകുളം സ്വദേശി കോലിക്കലകത്ത് അബ്ദുൽ ലത്തീഫ് (55)ആണ് അറസ്റ്റിലായത്.
കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
താനൂർ സി.ഐ. എം.ഐ.ഷാജിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.