പരപ്പനങ്ങാടി :നവതി ആഘോഷിക്കുന്ന ബി.ജെ.പി നേതാവും എം.എൽ.എയുമായ ഒ. രാജഗോപാലിന് മലപ്പുറത്തിന്റെ ആദരം. വൈകിട്ട് അഞ്ചിന് പയനിങ്ങൽ ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലി സഹിതം റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള വേദിയിലേക്ക് ആനയിച്ചു.
ശേഷം നടന്ന ആദരിക്കൽ ചടങ്ങ് ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാവ് സി.പി ബാലകൃഷ്ണമേനോൻ ,സി.പി.ഐ നേതാവ് ഇ.പി. മുഹമ്മദാലി ,സി.എം.കെ മുഹമ്മദ് ,കെ. ജനചന്ദ്രൻ. ,രവി തേലത്ത് ,സന്ദീപ് വാരിയർ, കെ.പി. നന്ദകുമാർ, ഗീത മാധവൻ, പി. ജഗന്നിവാസൻ, കെ.പി. വത്സരാജ്, അഡ്വ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു . സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സന്ദേശം ചടങ്ങിൽ വായിച്ചു സിപിഎം ,മുസ്ലിം ലീഗ് പ്രതിനിധികൾ ചടങ്ങിനെത്തിയില്ല.