മഞ്ചേരി: കോസ്‌മൊപൊളീറ്റൻ ക്ലബ് ഇൻഡോര്‍‌സ്റ്റേഡിയത്തിൽ നടന്നവന്ന രണ്ട് ദിവസത്തെ ജില്ലാ സിവിൽ സർവ്വീസസ് കായികമേള സമാപിച്ചു. ജില്ലയിലെ സർക്കാർ സർവ്വീസിലെ 400 ഓളം സ്ഥിരം ജീവനക്കാർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. 15 കായിക ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സിവിൽ സർവ്വീസസ് കായികമേളയിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാം.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ അസിസ്റ്റന്റ് കലക്ടർ വികൽപ്പ് ഭരദ്വാജ് നിർവഹിച്ചു. മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ഷംസുദ്ദീൻ, സെക്രട്ടറി രാജു നാരായണൻ.എ, സംഘാടകസമിതി ഭാരവാഹികളായ ശിവശങ്കരൻ, അനിൽകുമാർ, ബഷീർ, നിലൂഫർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ പി.എച്ച് ബീരാൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.