പൊന്നാനി: മനുഷ്യരിലെ നന്മയുടെ കൂട്ടായ്മകൾ നാടിന്റെ സുകൃതമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പൊന്നാനി എം.എസ്.എസിന് കീഴിൽ പ്രവർത്തിക്കുന്ന ഹോപ്പ് സ്‌പെഷ്യൽ സ്‌കൂളിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, ഫിസിയോ തെറാപ്പി സൗകര്യങ്ങൾക്കായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ശേഷിയെ കുറിച്ചുള്ള പൊതുധാരണ തെറ്റാണ്.
എല്ലാം തികഞ്ഞവരെന്നത് അർത്ഥപൂർണ്ണമല്ല. ശാരീരിക വൈകല്ല്യങ്ങളെ അതിജീവിച്ച് ലോകത്തെ കീഴ്‌പ്പെടുത്തിയവർ നിരവധിയാണ്. ഭിന്നശേഷിക്കാർ എന്നത് ഭിന്നമായി പലതും ചെയ്യാൻ കഴിയുന്നവർ എന്നതാണ്. എല്ലാം തികഞ്ഞവർക്ക് ചെയ്യാൻ കഴിയാത്തത് ഇത്തരക്കാർക്ക് ചെയ്യാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗേറ്റ് ട്രെയിനിംഗ് സ്‌കൂൾ ശിലാസ്ഥാപന കർമ്മം ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.ചടങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷബ്‌ന ഇബ്രാഹിം, യുകെ.ബാസിമ, സ്ത്രീ ശാക്തീകരണ രംഗത്ത് ദേശീയ ശ്രദ്ധ നേടിയ ദിൽഷ ജുബൈർ എന്നിവരെ അനGമോദിച്ചു.എം.എസ്.എസ്.സ്ഥാപക നേതാക്കളായ പി.സെയ്തുട്ടി, എം.അബു ഹാജി, പി.വി.അസീസ് അബ്ദുൾ ഖാദർ എന്നിവരെ ആദരിച്ചു. എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ്കുഞ്ഞി, ടി.കെ.അബ്ദുൾ കരീം, മുഹമ്മദ് നിയാസ് പുളിക്കലകത്ത്, കെ.പി.പത്മാവതി, പി.സുനിജ,, പി.വി.ലത്തീഫ് ,വി.കെ.അശ്രഫ് ,ല പീർ മുഹമ്മദ്, ഡോ. ടി.കെ.സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രൊഫ.പി.വി.ഹംസ സ്വാഗതവും സി.വി.അബു സാലിഹ് നന്ദിയും പറഞ്ഞു