പെരിന്തൽമണ്ണ: കേരളത്തിന്റെ നവോത്ഥാന സൃഷ്ടിയിൽ ചെറുകാടിന്റെ സാഹിത്യം വഹിച്ച പങ്ക് നിസ്തുലമാണെന്നും ഇന്ന് ഈ നവോത്ഥാനമൂല്യങ്ങളെ തകർ ക്കാനാണ് സംഘപരിവാർ ശക്തികളുടെ ശ്രമമെന്നും കവി പി.എൻ. ഗോപികൃഷ്ണൻ പറഞ്ഞു. ചെറുകാട് സ്മാരക ട്രസ്റ്റ് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ചെറുകാട് ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ പേരിൽ അനാ ചാരങ്ങൾ മുറുകെ പിടിക്കണമെന്ന് പറയുന്നവർ സംസ്‌കാരത്തേയും ചരിത്രത്തെയും പിന്നോട്ടടിപ്പിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി വേണു പാലൂർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കെ.പി.രമണൻ, ജയരാജ് മുതുകുർശി, എം.കെ.ശ്രീധരൻ, കെ.മൊയ്തുട്ടി സംസാരിച്ചു.