മഞ്ചേരി: യുവാവിനെ വീടിനകത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യനാട് അമയങ്കോട് മുക്കം വേങ്ങശ്ശേരി മുസ്തഫയുടെ മകൻ സാദിഖ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടുകാരാണ് ഡൈനിംഗ് ഹാളിൽ മൃതദേഹം കണ്ടത്. മഞ്ചേരി അഡീഷണൽ എസ്‌.ഐ കുഞ്ഞിമുഹമ്മദ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മാതാവ്: സീനത്ത്. ഭാര്യ: ഷഹാന. സഹോദരങ്ങൾ: മുഹമ്മദ് ഫർസീദ്, ഫർസാന.