മഞ്ചേരി: ആത്മധൈര്യത്തിൽ നിന്നാണ് വനിതകൾക്ക് സ്വയം പ്രതിരോധത്തിനുള്ള ഊർജ്ജം ഉരുത്തിരിയേണ്ടതെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പറഞ്ഞു. കേരളകൗമുദി ജില്ലാ പൊലീസിന്റെയും മഞ്ചേരി എൻ.എസ്.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ് ദേഹം.സ്ത്രീ ശാക്തീകരണത്തിൽ രാജ്യത്ത് ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ചൂഷണങ്ങൾ തുടച്ച് മാറ്റേണ്ടതാണ്. ആത്മധൈര്യത്തോടെയുള്ള പ്രതിരോധ പരിശീലനത്തിന് കേരളത്തിലെ വിദ്യാർത്ഥി സമൂഹം സധൈര്യം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ: ആർ.പി. ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.എച്ച്. ക്യു അസി. കമൻഡാന്റ് ഡാൽവിൻ സുരേഷ്, വിമൻസ് സെൽ സി.ഐ ഷാർലറ്റ് മണി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.രാജേഷ് കുമാർ, എൻ.എസ്.എസ് വുമൺ സെൽ കൺവീനർ ഡോ: സിന്ധു രാമചന്ദ്രൻ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി എന്നിവർ ആശംസകളർപ്പിച്ചു. ഗ്ലോബൽ വെൽനസ്സ് സെന്റർ എം.ഡി പി. അബ്ദുൽ ജലീൽ, മഞ്ചേരി ഫാമിലി വെഡ്ഡിംഗ് സെന്റർ എം.ഡി ഇ.കെ അബ്ദുൽ ബാരി, സുലൈഖാസ് ബ്യൂട്ടി പാർലർ എം.ഡി സുലൈഖാ മജീദ് എന്നിവർ കേരളകൗമുദിയുടെ ഉപഹാരം ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് ഏറ്റുവാങ്ങി.സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ടീം ലീഡറും മാസ്റ്റർ ട്രെയ്നറുമായ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വത്സല, മാസ്റ്റർ ട്രെയ്നറും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ കെ.സി. സിനിമോൾ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: കെ. പുഷ്പലത നന്ദി പറഞ്ഞു.