nn
കേരളകൗമുദി ​ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​യും​ ​മ​ഞ്ചേ​രി​ ​എ​ൻ.​എ​സ്.​എ​സ് ​കോ​ളേ​ജ് ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​റ്റി​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സ്ത്രീ​ ​സു​ര​ക്ഷ​ ​സ്വ​യം​ ​പ്ര​തി​രോ​ധ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യിൽ ​മാ​സ്റ്റ​ർ​ ​ട്രെ​യ്ന​ർമാരായ കെ.​വ​ത്സ​ല,​ ​ ​ ​കെ.​സി​ ​സി​നി​മോ​ൾ​ ​ എന്നിവർ പ്രതിരോധ മുറകൾ പരിശീലിപ്പിക്കുന്നു

മ​ഞ്ചേ​രി​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​വീ​ട്ട​മ്മ​മാ​രും​ ​അ​ട​ങ്ങു​ന്ന​ ​ജി​ല്ല​യി​ലെ​ 26000​ ​ത്തോ​ളം​ ​വ​നി​ത​ക​ൾ​ക്ക് ​സ്വ​യം​ ​പ്ര​തി​രോ​ധ​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​ ​ആ​ത്മ​ധൈ​ര്യം​ ​പ​ക​ർ​ന്ന് ​കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​സ്വ​യം​ ​പ്ര​തി​രോ​ധ​ ​പ​രി​ശീ​ല​ന​ ​വി​ഭാ​ഗം​ .​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​പ്ര​തീ​ഷ് ​കു​മാ​റി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ഈ​ ​സം​ഘ​മാ​ണ് ​കേ​ര​ള​കൗ​മു​ദി​ ​മ​ഞ്ചേ​രി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ലും​ ​എ​ൻ.​എ​സ്.​എ​സ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​പാ​ഠ​ങ്ങ​ൾ​ ​പ​ക​ർ​ന്ന് ​ന​ൽ​കി​യ​ത് .​ആ​ക്ര​മ​ണ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​എ​ങ്ങ​നെ​ ​ഒ​ഴി​വാ​ക്കാ​മെ​ന്നും​ ​ആ​ക്ര​മ​ണ​ങ്ങ​ളെ​ ​എ​ങ്ങ​നെ​ ​പ്ര​തി​രോ​ധി​ക്കാ​മെ​ന്നും​ ​പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ് ​ഇ​വ​ർ.​ ​വി​വി​ധ​ ​ആ​യോ​ധ​ന​മു​റ​ക​ൾ​ ​സ​മ​ന്വ​യി​പ്പി​ച്ചു​ള​ള​ ​ല​ഘു​ ​മു​റ​ക​ളാ​ണ് ​സം​ഘം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ക​ർ​ന്നു​ന​ൽ​കു​ന്ന​ത്.​ .ടീം​ ​ലീ​ഡ​റും​ ​മാ​സ്റ്റ​ർ​ ​ട്രെ​യ്ന​റു​മാ​യ​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​കെ.​വ​ത്സ​ല,​ ​മാ​സ്റ്റ​ർ​ട്രൈ​ന​റും​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റു​മാ​യ​ ​കെ.​സി​ ​സി​നി​മോ​ൾ​ ​എ​ന്നി​വ​രാ​ണ് ​മ​ഞ്ചേ​രി​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​പ​രി​ശീ​ല​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ 2015​ ​ലാ​ണ് ​ജി​ല്ല​യി​ൽ​ ​ഈ​ ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​സ്‌​കൂ​ൾ​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​കു​ടും​ബ​ശ്രീ​ ​അ​യ​ൽ​കൂ​ട്ട​ ​യൂ​ണി​റ്റു​ക​ൾ,​ ​വീ​ട്ട​മ്മ​മാ​ർ,​ ​വി​വി​ധ​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​വ​നി​ത​ക​ൾ​ ​തു​ട​ങ്ങി​ 26,​​000​ ​ത്തോ​ളം​ ​പേ​ർ​ ​ജി​ല്ല​യി​ൽ​ ​ഇ​തി​നോ​ട​കം​ ​ഈ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടു​ണ്ട്.
ക്രൈം​ ​ഡി​റ്റാ​ച്ച്‌​മെ​ന്റ് ​ഡി​വൈ.​എ​‌​സ്‌.​പി​ ​ഹ​രി​ദാ​സ് ​ആ​ണ് ​പ​ദ്ധ​തി​യു​ടെ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ.​ ​ഡി​ ​എ​ച്ച് ​ക്യു​ ​അ​സി​സ്റ്റ​ന്റ് ​ക​മ​ൻ​ഡാ​ന്റ് ​ഡാ​ൽ​വി​ൻ​ ​സു​രേ​ഷ് ​ഇം​പ്ലി​മെ​ന്റിം​ഗ് ​ഓ​ഫീ​സ​റും​ ​വി​മ​ൺ​സ് ​സെ​ൽ​ ​സി.​ഐ.​ ​ഷാ​ർ​ലെ​റ്റ് ​മ​ണി​ ​അ​സി​സ്റ്റ​ന്റ് ​ഇം​പ്ലി​മെ​ന്റിം​ഗ് ​ഓ​ഫീ​സ​റു​മാ​ണ്.​ ​ഏ​ഴ് ​വ​യ​സു​ ​മു​ത​ൽ​ 70​ ​വ​യ​സ് ​വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് ​ഇ​വ​രു​ടെ​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​ ​സ്വ​യം​ ​പ്ര​തി​രോ​ധ​ ​മാ​ർ​ഗ്ഗ​ങ്ങ​ൾ​ ​പ​ഠി​ക്കാ​നാ​വു​ക.​ ​മ​ല​പ്പു​റം​ ​പ​ടി​ഞ്ഞാ​റ്റു​ ​മു​റി​യി​ലെ​ ​പൊ​ലീ​സ് ​ഹെ​ഡ്‌​ക്വാ​ർ​ട്ടേ​ഴ്സി​ൽ​ ​മൂ​ന്ന്,​ ​അ​ഞ്ച്,​ ​പ​ത്ത് ​ദി​വ​സ​ങ്ങ​ൾ​ ​നീ​ണ്ട് ​നി​ൽ​ക്കു​ന്ന​ ​പ​രി​ശീ​ല​ന​ങ്ങ​ളും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​ന​ട​പ്പാ​ക്കി​ ​വ​രു​ന്നു​ണ്ട്.