നിലമ്പൂർ: അമിത് ഷായല്ല ആരു വിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകർക്കാനാവില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ആഢ്യൻപാറ പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുജറാത്ത്, യു.പി എന്നീ സംസ്ഥാനങ്ങളെപ്പോലെയാണ് കേരളമെന്ന് വിചാരിച്ച അമിത് ഷാ ഒരു വിഡ്ഡിയാണെന്നും മന്ത്രി പറഞ്ഞു.
ആർ.എസ്.എസിന്റെ നേതാവായ അയാൾ പറയുന്നത് അവരുടെ ശബ്ദമാണ്. അതുകൊണ്ട് കേരളത്തിന് ഒരു ചുക്കും സംഭവിക്കില്ല- മന്ത്രി പറഞ്ഞു.