മലപ്പുറം :- ചങ്ങരംകുളം സബ്ട്രഷറിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനൊപ്പം അഞ്ച് നിരപരാധികളായ ജീവനക്കാരെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് യു.ടി.ഇ.എഫ്. ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ഇടത് സംഘടനാ നേതാവാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞിട്ടും സാങ്കേതികത്വത്തിന്റെ പേരിലാണ് മറ്റുള്ളവരെയും സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നവരാണിവർ. പ്രശ്നം രണ്ടാഴ്ച്ച മുമ്പ് രേഖാമൂലം ജില്ലാ ട്രഷറി ഓഫീസറെ അറിയിച്ചിരുന്നു. എന്നാൽ ക്രമക്കേട് മൂടിവെച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു നിർദ്ദേശം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് യാതൊരു കാരണവശാലും പുറത്തറിയരുതെന്നും ആവശ്യപ്പെട്ടിരുന്നു-സമരക്കാർ ആരോപിച്ചു.
പ്രതിഷേധ സംഗമം എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ട്രഷറർ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വി.പി.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. വി.പി.സമീർ ,കെ.പി.ജാഫർ ,കെ.അബ്ദുൾ ബഷീർ, എം.പി.സോമശേഖരൻ, സി.പി.നാഫിഹ്, സി.വിഷ്ണുദാസ് എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് കോലോത്ത് ഗോപാലകൃഷ്ണൻ, കരീം മേച്ചേരി, എൻ.മോഹൻദാസ് ,വി.എസ്.പ്രമോദ്, ആശാ ആനന്ദ്, കെ.എം. ഗോവിന്ദൻ നമ്പൂതിരി ,പി.ഹരിഹരൻ, മോഹനൻ പടിഞ്ഞാറ്റും മുറി, ടി.കെ.സുകേഷ്, സി.ബിനീഷ്, സലീഖ് പി.മോങ്ങം, പി.അബ്ബാസ്, ഗദ്ദാഫി മൂപ്പൻ, ജോപ്പി ജോസഫ്, ടി.ദിലീപ് കുമാർ ,എം. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി