തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് വനിതാ വിഭാഗം ഫോർസയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം നേടുന്നതിനായി ഇംഗ്ലീഷ് പരിശീലന ക്ലാസ് ആരംഭിച്ചു. ഇംഗ്ലീഷ് പഠനവിഭാഗം മേധാവി ഡോ.കെ.എം.ഷരീഫ് ഉദ്ഘാടനം ചെയ്തു. ജിതാ ദിനരാജാണ് പരിശീലക. ചടങ്ങിൽ ഫോർസ കൺവീനർ കെ.പ്രബിത, കോഴ്സ് കോർഡിനേറ്റർ പി.എം.റാഷിദ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് ഭരണ ഭാഷാ വൈദഗ്ധ്യം നേടാൻ ജീവനക്കാരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.