guds
ചെങ്കൽ ക്വാറിയിലേക്ക് ഗുഡ്സ് വാഹനം തല കീഴായി മറിഞ്ഞപ്പോൾ

തേഞ്ഞിപ്പലം: പെരുവള്ളൂർ കാടപ്പടി പൂതംകുറ്റിയിൽ കുന്നുപറമ്പ് ചെങ്കൽ ക്വാറിയിലേക്ക് ഗുഡ്സ് വാഹനം തല കീഴായി മറിഞ്ഞു. വാഹനഡ്രൈവർ പറമ്പിൽപീടിക കോഴിപറമ്പത്ത്മാട് സ്വദേശി പാലപ്പെട്ടി നാസറിനെ പരിക്കുകളോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾ പരിക്കേൽക്കാതെ രക്ഷപെട്ടു. ബേക്കറി തൊഴിലാളികളും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് നാസറിനെ വാഹനത്തിൽ നിന്നും പുറത്തിറക്കിയത്. പറമ്പിൽപീടികയിൽ നിന്നും വാർക്കകമ്പി കയറ്റിവന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.