hh
കത്തിനശിച്ച ബൈക്ക്

താനൂർ: തിരൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ ഷുക്കൂറി൯െറ മുറിവഴിക്കലിലെ വീട്ടിൽ നിറുത്തിയിട്ടിരുന്ന ഹീറോ ഹോണ്ട ബൈക്ക് ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. പുലർച്ചെ നാലുമണിക്കാണ് സംഭവം.അബ്ദുൾ ഷുക്കൂർ മലപ്പുറത്ത് ഡ്യൂട്ടിയിൽ ആയിരുന്നു. ബൈക്ക് പൂർണ്ണമായും കത്തി.താനൂർ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.