പരപ്പനങ്ങാടി : നെടുവ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി മോഷണ ശ്രമം നടന്നു. ക്ഷേത്ര നാലുകെട്ടിനുള്ളിലെ ഭണ്ഡാരം പൂട്ട് തകർത്തു തുറന്നെങ്കിലും തിങ്കളാഴ്ച അധികാരികൾ ഭണ്ഡാരം തുറന്ന് പണമെടുത്തിരുന്നതിനാൽ കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തിൽ സി.സി ടി.വി ഉണ്ടായിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നു. കമ്പ്യൂട്ടർ മോണിറ്റർ മോഷ്ടാവ് കൊണ്ടുപോയി. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.