പരപ്പനങ്ങാടി : റോഡ് കൈയേറ്റമുണ്ടെന്ന് ആരോപിച്ച് സി.പി.എം തടസപ്പെടുത്തിയ പരപ്പനങ്ങാടി- നാടുകാണി പാതയുടെ നിർമ്മാണം പുനരാരംഭിച്ചു . പ്രവൃത്തി അനശ്ചിതത്വത്തിലായതിനെ തുടർന്ന് എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവേയ്ക്കുവേണ്ടി അഞ്ചംഗ സംഘത്തെ നിയമിച്ചിരുന്നു. സർവേയിൽ കൈയേറ്റങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ഡ്രയിനേജിന്റെ നിർമ്മാണമാണ് ഇപ്പോൾ നടന്നുവരുന്നത് . പയനിങ്ങൽ ജംഗ്ഷൻ മുതൽ മേൽപ്പാലം വരെയുള്ള ദൂരത്തിലാണ് റോഡ് നിർമ്മാണം നിറുത്തിവച്ചിരുന്നത്.