slab

കൊല്ലങ്കോട്: ഓടകളുടെ മുകളിൽ സ്ഥാപിച്ച സ്ലാബുകൾ ബലക്ഷയം മൂലം തകർന്ന് യാത്രക്കാർ ഓടകളിൽ വീണ് പരിക്കേൽക്കുന്ന സ്ഥിതി തുടരുമ്പോഴും പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്നു. ഇതേ തുടർന്ന് കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ വ്യാപാരികൾ രംഗത്തുവന്നു.

പത്തുമാസം മുമ്പ് പഞ്ചായത്ത് ഓഫീസിൽ കൂടിയ ട്രാഫിക് റെഗുലേറ്റർ കമ്മറ്റി യോഗത്തിൽ ഓടകളുടെ ശുചീകരണം നടത്തുന്നതിനും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.  മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വ്യാപാരികൾ സ്വന്തം ചെലവിൽ സ്ലാബുകൾ വൃത്തിയാക്കാൻ മുന്നോട്ടുവന്നത്.

പുലിക്കോട് അയ്യപ്പക്ഷേത്രം മുതൽ ചീരണി റോഡ് വരെ വിധ ഭാഗങ്ങളിൽ സ്ളാബുകൾ മാറ്റി സ്ഥാപിച്ചു. ഓടകൾ നിറഞ്ഞ് ദുർഗന്ധം വമിക്കുമ്പോഴും ശുചീകരണം നടത്തുന്നതിനെ പറ്റി പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും തമ്മിൽ അഭിപ്രായ വ്യത്യാസം തുടരുകയാണ്.