ശ്രീകൃഷ്ണപുരം: ആർദ്രം പദ്ധതിയുടെ ഭാഗമായി കരിമ്പുഴ പഞ്ചായത്തിലെ ആശ വളണ്ടിയർമാർക്ക് പഞ്ചദിന പരിശീലന പരിപാടി ആരംഭിച്ചു. എല്ലാവർക്കും അടിസ്ഥാന ആരോഗ്യ സേവനം ലഭിക്കണം എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴസൺ ടി.രഹ് ന അദ്ധ്യക്ഷത വഹിച്ചു. പി.എ.തങ്ങൾ, പി.ശോഭന, പി.മുഹമ്മദാലി, കെ.സി.ഭവാനി, എ.പ്രിയൻ, രാജേഷ് ഫ്രാൻസിസ് എന്നിവർ ആരോഗ്യ വിഷയത്തെ കുറിച്ച് ക്ലാസെടുത്തു.