pkd-kanja-arrest
സനീഷ്, അനീഷ് കുമാർ

പാലക്കാട്: ഒന്നരക്കിലോ കഞ്ചാവുമായി വടക്കഞ്ചേരി എളവമ്പാടം കൊഴുക്കുള്ളി സ്വദേശികളായ സനീഷ് (30), അനീഷ് കുമാർ (28) എന്നിവരെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി മുനിസിപ്പൽ സ്റ്റാന്റ് പരിസരത്ത് നിന്നാണ് ഇവർ പിടിയിലായത്.

പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മുക്കാൽ ലക്ഷം രൂപ വില വരും. പാലക്കാട്, വടക്കഞ്ചേരി, ആലത്തൂർ മേഖല കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്തുന്നതിനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. സനീഷ് നേരത്തെ എറണാകുളം ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിൽ നടന്ന ഇംത്യാസ് കൊലപാതക കേസിലെ പ്രതിയാണ്. അഞ്ചുകൊല്ലത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

സി.ഐ ഇ.അലവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ആർ.രഞ്ജിത്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങളായ ആർ.കിഷോർ, എം.സുനിൽ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ്, എസ്.സജീന്ദ്രൻ, വിമൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഷംസുദ്ദീൻ എന്നിവരുടെ മേൽനോട്ടത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചാണ് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരുന്നത്.

സനീഷ്, അനീഷ് കുമാർ