ചിറ്റൂർ: പാലപ്പള്ളം രായർകളം കരുമന്റെ മകൻ വേലുണ്ണി (58) ബൈക്കിടിച്ച് മരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴോടെ കമ്പിളിച്ചുങ്കത്ത് വച്ചാണ് സംഭവം. ഗുരുതര പരിക്കേറ്റ വേലുണ്ണിയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ദേവി. മക്കൾ: സുധീഷ്, സുനീഷ്, ശ്രുതി. മരുമകൻ: ശെൽവൻ.