ചിറ്റൂർ: മേനോൻപാറയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു.
മേനോൻപാറ അമ്പാട്ടുകളം സ്വദേശികളായ രാജന്റെ മകൻ ചാമു എന്ന രമേഷ്, സുന്ദരന്റെ മകൻ പാർത്ഥിപൻ, അത്തിക്കോട് സ്വദേശി സുചിത്രൻ എന്നിവർക്കെതിരെയാണ് കൊഴിഞ്ഞാമ്പാറ പൊലിസ് കേസെടുത്തത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ചു വരുകയാണെന്നും പൊലിസ് പറഞ്ഞു. ഏഴു പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പ്രശാന്തിന്റെ അച്ഛൻ ദാമോധരൻ പറഞ്ഞു. കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനി ജീവനക്കാരനായ പ്രശാന്ത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞെത്തി വിട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന സമയത്ത് ശനിയാഴ്ച 3 മണിക്കാണ് ഒരു സംഘം ആളുകൾ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഡി.വൈ.എഫ്‌.ഐ മേഖലാ ജോയിന്റ് സെക്രട്ടറിയാണ് പ്രശാന്ത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ തുടരുകയാണ്.