അഗളി: കോട്ടത്തറയിൽ മധ്യവയസ്‌കനെ താമസിച്ചിരുന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ തമിഴ്‌നാട് പല്ലടം സ്വദേശിയാണെന്ന് പറയുന്നു. രാമസ്വാമി എന്നും ഗൗഡർ എന്നുമാണ് ആളുകൾ വിളിച്ചിരുന്നത്. ഇവിടെ കൃഷിപ്പണി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച രാവിലെ കൂടെ താമസിച്ചിരുന്ന മുരുകൻ പണിക്കുപോകാൻ വിളിച്ചെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് പോയില്ല.
പണികഴിഞ്ഞെത്തിയ മുരുകനാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. ഷോളയൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഇയാളുടെ സഹോദരി ചീരക്കടവ് ഊരിലുള്ളതായി നാട്ടുകാർ പറഞ്ഞെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവരം ലഭിച്ചില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.